Latest News

കൊറോണ വ്യാപനം തടയാന്‍ രാജ്യം പൂര്‍ണമായും അടച്ചിടുമെന്ന് പ്രധാനമന്ത്രി

ഇന്ന് രാത്രി മുതല്‍ 21 ദിവസത്തേക്കായിരിക്കും അടച്ചിടുക

കൊറോണ വ്യാപനം തടയാന്‍ രാജ്യം പൂര്‍ണമായും അടച്ചിടുമെന്ന് പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങുന്നു. രാജ്യം മൂന്നാഴ്ചയോളമാണ് അടച്ചിടുക. ഇന്ന് അര്‍ധ രാത്രി 12 മണി മുതല്‍ 21 ദിവസത്തേക്കായിരിക്കും തീരുമാനം നടപ്പാകുകയെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കൊറോണ വ്യാപനം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ ഇന്ത്യന്‍ ജനതയുടെ ഒരുമയും ഐക്യവും തെളിയിക്കുന്നതായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

''രാജ്യത്തെ ജനങ്ങള്‍ എങ്ങനെ ഐക്യപ്പെടുമെന്നും പ്രശ്‌നങ്ങളെ നേരിടുമെന്നും എന്ന് രാജ്യത്തെയും മാവരാശിയെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ജനകീയ കര്‍ഫ്യൂ''- പ്രധാനമന്ത്രി പറഞ്ഞു.

കൊറോണയ്‌ക്കെതിരേ പോരാടാന്‍ 15000 കോടി രൂപയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു മുമ്പു തന്നെ രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസിഎംആര്‍)നല്‍കുന്ന കണക്കനുസരിച്ച് രാജ്യത്താകമാനം കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 482 ആയി. 9 പേര്‍ മരണത്തിനു കീഴടങ്ങി.


Next Story

RELATED STORIES

Share it