Latest News

തൊഴിലുറപ്പ് തൊഴിലാളികളെ നിര്‍ബന്ധിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുപ്പിച്ചെന്ന് പരാതി

തൊഴിലുറപ്പ് തൊഴിലാളികളെ നിര്‍ബന്ധിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുപ്പിച്ചെന്ന് പരാതി
X

കൊല്ലം: കുമ്മിളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ സിപിഎം പരിപാടിക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയതായി പരാതി. പരിപാടിക്ക് വരാത്തവര്‍ക്ക് ഇനി തൊഴില്‍ നല്‍കില്ലെന്ന് മേല്‍നോട്ടക്കാരി ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ പറയുന്നു. കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ ആനപ്പാറ വാര്‍ഡില്‍ തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവരാണ് മേല്‍നോട്ടക്കാരിയായ ശാലിനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സിപിഎം കടയ്ക്കല്‍ ഏരിയ കമ്മിറ്റിയുടെ വാഹന പ്രചാരണ ജാഥക്കുള്ള സ്വീകരണ പരിപാടിയില്‍ തൊഴിലാളികള്‍ പങ്കെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അതിന് തയ്യാറാകാതിരുന്നവര്‍ക്ക് ഇനി ജോലി നല്‍കില്ലെന്ന് ശാലിനി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മുപ്പത് പേരില്‍ പതിമൂന്ന് പേരെ ഇവര്‍ പരിപാടിക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു.

തൊഴിലാളികളെ അണിനിരത്തി രാവിലെയും ഉച്ചയ്ക്കും ഫോട്ടോ എടുത്ത് തൊഴിലുറപ്പ് സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ കുറച്ചു പേരെ പരിപാടിക്ക് കൊണ്ടുപോയതിനാല്‍ കഴിഞ്ഞ ദിവസം ശാലിനി ഇത് ചെയ്തില്ല. സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തൊഴിലാളികളുടെ പരാതി പരിശോധിക്കുമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ അറിയിച്ചു. ജോലിക്ക് എത്താതെ പാര്‍ട്ടി പരിപാടിക്ക് പോയവര്‍ക്ക് വേതനം നല്‍കില്ലെന്നും ബിപിഒ വ്യക്തമാക്കി.

Next Story

RELATED STORIES

Share it