Latest News

കോഴിക്കോട് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി

കോഴിക്കോട് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി
X

കോഴിക്കോട്: കോഴിക്കോട് പുതിയകടവ് ബീച്ചിനു സമീപം, കുട്ടിയെ ചാക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. സംഭവത്തില്‍ മംഗലാപുരം സ്വദേശികളായ ശ്രീനിവാസന്‍ , ലക്ഷ്മി എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു.

ബേപ്പൂര്‍ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനായ ഏഴുവയസ്സുകാരനെയാണ് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. വീടിനടുത്തു നില്‍ക്കുന്ന കുഞ്ഞിനെ ചാക്കിലാക്കി തട്ടികൊണ്ടു പോകാനായിരുന്നു ശ്രമം. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ നിലവിളിച്ചപ്പോള്‍ കുട്ടിയെ താഴേയിട്ട് ഇവര്‍ ഓടി. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ പുറകെ ഓടി ഇവരെ തടഞ്ഞു വെക്കുകയായിരുന്നു.

Next Story

RELATED STORIES

Share it