Latest News

കൊച്ചിന്‍ മെഗാ ഫ് ളവര്‍ ആന്റ് അഗ്രി ഷോ: ലോഗോ പ്രകാശനം ചെയ്തു

മെയ് 6 മുതല്‍ 16 വരെ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് കൊച്ചിന്‍ മെഗാ ഫ് ളവര്‍ ഷോ ആന്‍ഡ് അഗ്രി ഫെസ്റ്റ് നടക്കുന്നത്

കൊച്ചിന്‍ മെഗാ ഫ് ളവര്‍ ആന്റ് അഗ്രി  ഷോ: ലോഗോ പ്രകാശനം ചെയ്തു
X

കൊച്ചി: മെയ് 6 മുതല്‍ 16 വരെ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന കൊച്ചിന്‍ മെഗാ ഫ് ളവര്‍ ഷോ ആന്‍ഡ് അഗ്രി ഫെസ്റ്റിന്റെ ലോഗോ ഹൈബി ഈഡന്‍ എംപി പ്രകാശനം ചെയ്തു. പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ മനുഷ്യര്‍ക്ക് പ്രേരണയാകാനും കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേര്‍ കടന്നു വരാനും ഇത്തരം മേളകള്‍ സഹായകരമാകുമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.ബോഡി ഫൗണ്ടേഷന്‍ സ്ഥാപകന്‍ രഞ്ജിത് കല്ലറക്കല്‍, ഡയറക്ടര്‍ ഷമീര്‍ വളവത്ത്, ഷോ ഡയറക്ടര്‍ ഫാന്റിന്‍ ജൂഡ് റാഫേല്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സ്മിത ജൂഡ് ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it