സഹകരണ വകുപ്പ് ഇ ഓഫിസാകുന്നു; സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിലും ഓണ്‍ലൈന്‍ സംവിധാനം

തിരുവനന്തപുരം: സഹകരണ വകുപ്പില്‍ ഇ ഓഫിസ് സംവിധാനം നിലവില്‍ വന്നു. സഹകരണ വകുപ്പിനു കീഴിലുള്ള 172 ഓഫിസുകളും ഇ ഓഫിസ് സംവിധാനത്തിലേയ്ക്ക് മാറുന്നതിന്റെയും സഹകരണ പരീക്ഷാ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ പരീക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. കാലോചിതമായ മാറ്റം നടപ്പിലാക്കുന്നതോടെ ഓഫിസ് സംവിധാനത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.
അഭിമാനാര്‍ഹമായ ചരിത്ര നിമിഷമാണ് ഇ ഓഫിസ് സംവിധാനത്തിലേയ്ക്ക് മാറുന്ന സമയം. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് നടപ്പിലാകുന്നത്. മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം സഹകരണ വകുപ്പും മാറുകയാണ്. പേപ്പറുകളുടെ ആധിക്യം ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. സമയ ബന്ധിതവും കുറ്റമറ്റതുമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുകയും ചെയ്യും. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി ലോകം കുതിച്ചു പായുകയാണ്.അതു പ്രയോജനപ്പെടുത്തി കൊണ്ടു മാത്രമേ മുന്നോട്ട് പോകാന്‍ കഴിയു. അതിന്റെ ഭാഗമായാണ് സഹകരണ വകുപ്പും ഇ ഓഫിസ് സംവിധാനം സമ്പൂര്‍ണമായി ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
ഉദ്യോഗാര്‍ഥികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി വിവിധ തസ്തികളിലേയ്ക്ക് അപേക്ഷ നല്‍കുന്നതിനും സഹകരണ സംഘങ്ങള്‍ക്ക് ഒഴിവു വരുന്ന തസ്തികകള്‍ കൃത്യമായി റിപോര്‍ട്ട് ചെയ്യുന്നതിനും സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ സംവിധാനം ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ നടത്തിപ്പിലും നിയമന നടപടികളിലും വരുന്ന കാലതാമസം ഒഴിവാക്കുന്നതിനും പുതിയ സംവിധാനങ്ങള്‍ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
ജോര്‍ദാനില്‍ വിഷവാതക ദുരന്തം; 10 മരണം, 250 ലധികം പേര് ആശുപത്രിയില്‍...
27 Jun 2022 7:05 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: ഉദ്ധവ് താക്കറെ രണ്ടുതവണ...
27 Jun 2022 6:49 PM GMTസുപ്രീംകോടതിയിലും ആര്‍എസ്എസ് പിടിമുറുക്കി: എം എ ബേബി
27 Jun 2022 6:29 PM GMTവിഎച്ച്പി ബാലാശ്രമത്തില്‍ നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMT'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല്‍ ആയിരം ശബ്ദങ്ങള്‍ ഉയരും'; ...
27 Jun 2022 5:03 PM GMT