Latest News

മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഫലിച്ചു; പഞ്ചാബില്‍ ധാന്യ സംഭരണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഫലിച്ചു; പഞ്ചാബില്‍ ധാന്യ സംഭരണം ആരംഭിച്ചു
X

ലുഥിയാന: ധാന്യ സംഭരണം ഒക്ടോബര്‍ ഒന്നില്‍ നിന്ന് 11ലേക്കു നീട്ടിവച്ച തീരുമാനം പിന്‍വലിച്ച സാഹചര്യത്തില്‍ പഞ്ചാബില്‍ സംഭരണ നടപടികള്‍ക്ക് തുടക്കമായി. ലുഥിയാനയില്‍ പഞ്ചാബ് സിവില്‍ സപ്ലെയ്‌സ് മന്ത്രി ഭാരത് ഭൂഷന്‍ ആശുവിന്റെ നേതൃത്വത്തിലാണ് സംഭരണ നടപടികള്‍ തുടങ്ങിയത്. സംഭരണ നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ വ്യവസായ മന്ത്രി ഗുര്‍കിരാത് സിങ് കോട്‌ലിയും സന്നിഹിതനായിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ധാന്യ വിപണിയായ ലുഥിയാനയിലെ ഖന്നയിലാണ് സംഭരണം തുടങ്ങിയത്. ഒരു മണി ധാന്യം അവശേഷിക്കാതെ സംഭരണനടപടികള്‍ക്കുള്ള സജ്ജീകരണം ചെയ്യാന്‍ ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിവില്‍ സപ്ലെയ്‌സ് മന്ത്രി പറഞ്ഞു. സമാനമായ ഉത്തരവുകള്‍ മണ്ഡി ബോര്‍ഡിനും ജില്ലാ ഭരണകൂടത്തിനും കൈമാറിയിട്ടുണ്ട്. മഴയില്‍ നിന്ന് ധാന്യം സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഉത്തരവില്‍ പറയുന്നു.

ലുഥിയാനയില്‍ മാത്രം 2.57 ലക്ഷം ഹെക്ടര്‍ പ്രദേശത്തുനിന്നായി 17.53 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ് എത്തുക. ധാന്യം എത്തിക്കാന്‍ 94 താല്‍ക്കാലിക കളങ്ങളും 203 മണ്ഡി കളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

48 മണിക്കൂറിനുള്ളില്‍ സംഭരണ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 1ന് തുടങ്ങേണ്ട സംഭരണം 11ലേക്ക് നീട്ടിവച്ചത് സംസ്ഥാനത്ത് വലിയ അസ്വസ്ഥതകള്‍ക്ക് കാരണമായിരുന്നു. മുഖ്യമന്ത്രിയായി ചുമതലേറ്റ ചന്നി ആദ്യമായി പ്രധാനമന്ത്രിയെ കണ്ടതുപോലും സംഭരണം നീട്ടിവച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു.

സംഭരണ നടപടികള്‍ മാറ്റിവച്ച നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടലിന് കര്‍ഷക സംഘടനകള്‍ നന്ദി പറഞ്ഞു.

#Punjab #Government #paddy #procurement #Khanna #grain market

Next Story

RELATED STORIES

Share it