ഷെഡ്ഡ് കെട്ടുന്നതിനെ ചൊല്ലി സംഘര്‍ഷം: കണ്ണൂരില്‍ എട്ടുപേര്‍ക്ക് പരുക്ക്
സംഘര്‍ഷം ശക്തമായതോടെ പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
കണ്ണൂര്‍: ന്യൂമാഹിയില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണം കടലോരത്ത് ഷെഡ് കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം. സംഘര്‍ഷം ശക്തമായതോടെ പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. അഴീക്കലിലെ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസായ പാട്യം ഗോപാലന്‍ സ്മാരക മന്ദിരത്തിനുനേരേയും ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം തുടങ്ങിയ സംഘര്‍ഷത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ ശ്രീഖില്‍, ശ്രീജിത്ത്, അജിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റ മൂന്ന് ബിജെപി പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികിത്സ തേടി. അഖില്‍, ലിനീഷ്, ലിജിന്‍ എന്നിവരെയാണ് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായ പ്രസാദിന്റെ വീടിന് നേരെയും അക്രമം നടന്നു.പസാദിനും ഭാര്യ ജിനക്കും പരിക്കേറ്റിട്ടുണ്ട്.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT