Latest News

സിഎംആല്‍എല്‍-എക്സാലോജിക് ഇടപാട്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളി സുപ്രിംകോടതി

സിഎംആല്‍എല്‍-എക്സാലോജിക് ഇടപാട്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: സിഎംആല്‍എല്‍-എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കോടതിയെ വേദി ആക്കരുത് എന്ന് കോടതി വിമര്‍ശനമുന്നയിച്ചു. അത്തരം കാര്യങ്ങള്‍ കോടതിക്ക് പുറത്ത് മതിയെന്ന് ബി ആര്‍ ഗവായ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിജിലന്‍സ് അന്വേഷണ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതിയും ഹൈകോടതിയുമാണ് മുമ്പ് തള്ളിയിരുന്നത്. അതേസമയം ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ഹരജി തള്ളിയതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. രാഷ്ട്രീയ പോരാട്ടം തുടരുമെന്നും നിയമത്തിന് പുറത്ത് ജനങ്ങള്‍ക്ക് മുന്നില്‍ ഒരു നീതിയുണ്ടെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

വിജിലന്‍സ് അന്വേഷണം നിരസിച്ച കേരളാ ഹൈക്കോടതി ഉത്തരവിനെതിരെയാണ് മാത്യു കുഴല്‍നാടന്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അതേസമയം എസ്എഫ്‌ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട വാദം ഈ മാസം 28,29 തീയതികളില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നടക്കും.

Next Story

RELATED STORIES

Share it