Latest News

സര്‍വീസില്‍ നിന്ന് നീക്കാനുള്ള കുറ്റം സാജന്‍ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്; എംടി സാജനെതിരായ റിപോര്‍ട്ടില്‍ നടപടിക്ക് മടിച്ച് മുഖ്യമന്ത്രി

മുട്ടില്‍ മരംകൊള്ള കേസ് അട്ടിമറിക്കാന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ടി സാജന്‍ ഗൂഢാലോചന നടത്തിയെന്ന ഗുരുതരകുറ്റമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ സര്‍വീസില്‍ നിക്ക് മാറ്റി നിര്‍ത്താന്‍ തക്ക കുറ്റങ്ങള്‍ സാജന്‍ ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ കണ്ടെത്തല്‍

സര്‍വീസില്‍ നിന്ന് നീക്കാനുള്ള കുറ്റം സാജന്‍ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്; എംടി സാജനെതിരായ റിപോര്‍ട്ടില്‍ നടപടിക്ക് മടിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ടി സാജനെതിരായ അന്വേഷണ റിപോര്‍ട്ടില്‍ നടപടിയെടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫിസ്. തെറ്റു ചെയ്യാന്‍ തക്ക കുറ്റങ്ങള്‍ സാജന്‍ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഓഫിസ് ന്യായം. മുട്ടില്‍ മരംകൊള്ള കേസ് അന്വേഷിക്കാനെത്തിയ എന്‍ടി സാജന്‍, മണിക്കുന്നി മലയിലെ മരംമുറി അന്വേഷിച്ച് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എംകെ സമീറിനെ കുടുക്കാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് അന്വേഷണ റിപോര്‍ട്ടിലുള്ളത്. എംകെ സമീറിന്റെ പരാതിയില്‍ അഡീഷനല്‍ പിസിഎഫ് രാജേഷ് രവീന്ദ്രന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

'മുട്ടില്‍ കേസിലെ പ്രതികളായ റോജിയുടേയും ആന്റോയുടേയും നിര്‍ദ്ദേശപ്രകാരമാണ് സാജന്‍ മണിക്കുന്ന് മലയിലെ മരം മുറിയെകുറിച്ച് അറിയുന്നത്. ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുടെ രേഖ ഇതിന് തെളിവാണ്. മേപ്പാടി മരം മുറി പുറത്ത് അറിയാതിരിക്കാനാണ് ഈ ഒത്തുകളി. ഒരു മാധ്യമപ്രവര്‍ത്തകനും ഇതില്‍ പങ്കുണ്ട്. ഒരു സര്‍ക്കാരിന് ചേരുന്ന പ്രവര്‍ത്തനമല്ല എംടി സാജനില്‍ നിന്നുണ്ടായത്'- റിപോര്‍ട്ടില്‍ പറയുന്നു.

മേപ്പാടി മരംകൊള്ള കേസ് അന്വേഷിക്കാനെത്തിയ സാജന്‍ മണിക്കുന്നി മലയിലെ മരംമുറിയും അന്വേഷിക്കുകയായിരുന്നു. ഇതിനിടെ സ്വകാര്യ ഭൂമിയിലെ മരം മുറി വനഭൂമിയിലാണെന്ന് വരുത്തി തീര്‍ത്ത് സമീറിനെ കുടുക്കാനുള്ള ശ്രമം നടന്നു. മുട്ടില്‍ മരം മുറി കേസിലെ പ്രതികളുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയതിന്റെ തെളിവുകളും അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്.

ഈ റിപോര്‍ട്ട് അടിസ്ഥാനമാക്കി സാജനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വനം വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ റിപോര്‍ട്ട് ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സാജനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. എന്നാല്‍ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തക്ക കുറ്റങ്ങള്‍ സാജന്‍ ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഓഫിസിന്റെ കണ്ടെത്തല്‍. പേരിന് കൊല്ലത്തേക്ക് സ്ഥലം മാറ്റി, സാജനെതിരായ നടപടി ഒതുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it