Latest News

ഇഎംസിസി കമ്പനിയുടെ ആളുകള്‍ കണ്ടോ എന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി; കണ്ടിട്ടില്ല എന്ന് പറഞ്ഞ് നിഷേധിക്കാനുമില്ല

തെറ്റിദ്ധാരണയുടെ ഒരു കണിക പോലും അവശേഷിക്കരുതെന്ന് കരുതിയാണ് കരാറുകള്‍ റദ്ദാക്കിയത്്്, കെഎസ്‌ഐഎന്‍സി എംഡിയുടെ നീക്കം സര്‍ക്കാര്‍ അറിഞ്ഞില്ല; കരാര്‍ സര്‍ക്കാര്‍ നയത്തിന് എതിരാണെന്നും മുഖ്യമന്ത്രി

ഇഎംസിസി കമ്പനിയുടെ ആളുകള്‍ കണ്ടോ എന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി; കണ്ടിട്ടില്ല എന്ന് പറഞ്ഞ് നിഷേധിക്കാനുമില്ല
X

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനി ഇഎംസിസിയുടെ പ്രതിനിധികളെ കണ്ടോ എന്ന് പറയാന്‍ കഴിയില്ലെന്നും, കണ്ടിട്ടില്ല എന്ന് നിഷേധിക്കാനുമില്ലെന്ന് മുഖ്യമന്ത്രി. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സാധാരണ നിലയില്‍ തന്നെ വന്നു കാണുന്നവരുടെ അപേക്ഷകള്‍, സെക്രട്ടറിയുടെ പരിശോധനയ്ക്ക് വിടലാണ് പതിവ്. ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറത്തെ ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട കമ്പനിയുമായി കരാറൊന്നുമില്ല.

കെഎസ്‌ഐഎന്‍സി എംഡി ഇഎംസിസിയുമായി ഉണ്ടാക്കിയ കരാര്‍ സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണ്. ഈ വിവരമറിഞ്ഞ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കുകയാണുണ്ടായത്. ഈ കരാറില്‍ ഒപ്പിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് അന്വേഷിക്കും. കരാര്‍ സര്‍ക്കാര്‍ നയത്തിന് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഴക്കടല്‍ മല്‍സ്യ ബന്ധനം നടത്താന്‍ വിദേശ കമ്പനികളെ അനുവദിക്കില്ലെന്നത് സര്‍ക്കാര്‍ നയമാണ്. തെറ്റിദ്ധാരണയുടെ ഒരു കണിക പോലും അവശേഷിക്കരുതെന്ന് കരുതിയാണ് കരാറുകള്‍ റദ്ദാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it