Latest News

ദുരിതാശ്വാസ ഫണ്ട് വക മാറ്റിയ കേസ്; ലോകായുക്ത വിധി വേഗത്തിലാക്കാന്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും

തിങ്കളാഴ്ച ഹര്‍ജി നല്‍കുമെന്ന് പരാതിക്കാരന്‍ സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി പ്രതിനിധി ആര്‍എസ് ശശികുമാര്‍ അറിയിച്ചു

ദുരിതാശ്വാസ ഫണ്ട് വക മാറ്റിയ കേസ്; ലോകായുക്ത വിധി വേഗത്തിലാക്കാന്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും
X

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വക മാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസില്‍ ലോകായുക്ത വിധി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ഹര്‍ജി നല്‍കുമെന്ന് പരാതിക്കാരന്‍ സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി പ്രതിനിധി ആര്‍എസ് ശശികുമാര്‍ അറിയിച്ചു. മാര്‍ച്ച് 18നാണ് ലോകായുക്തയില്‍ കേസിലെ വാദം പൂര്‍ത്തിയാക്കിയത്. ഇതിനിടെ ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കി. അസാധുവായ ഓര്‍ഡിനന്‍സിന് പകരം നിയമസഭ ചേര്‍ന്ന് ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോഴാണ് പരാതിക്കാരന്റെ നീക്കം.

ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയനേതാക്കളുടെ കടം തീര്‍ക്കാന്‍ നല്‍കിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലിസ് ഉദ്യോഗസ്ഥനും ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പണം നല്‍കിയതിന്റെ എല്ലാ രേഖകളും സര്‍ക്കാര്‍ ലോകായുക്തയില്‍ നല്‍കിയിട്ടുണ്ട്. മന്ത്രിസഭാ യോഗ തീരുമാന പ്രകാരമാണ് പണം അനുവദിച്ചതെന്ന് സത്യവാങ്മൂലവും സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിനിടെയാണ് ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കിയത്. ദുരിതാശ്വാസ ഫണ്ട് വക മാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരെ ലോകയുക്തയിലുള്ള കേസാണ് തിരിക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ട് വരാന്‍ കാരണമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it