Latest News

സംസ്ഥാനത്തെ ബലഹീനമായ കെട്ടിടങ്ങളുടെ വിവരങ്ങള്‍ രണ്ടാഴ്ചക്കകം നല്‍കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ബലഹീനമായ കെട്ടിടങ്ങളുടെ വിവരങ്ങള്‍ രണ്ടാഴ്ചക്കകം നല്‍കണമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളും ആശുപത്രികളുമടക്കം ബലഹീനമായതും പൊളിച്ചു നീക്കേണ്ടതുമായ കെട്ടിടങ്ങളുടെ വിവരങ്ങള്‍ രണ്ടാഴ്ചക്കകം നല്‍കണമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ അധ്യഷതയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് നിര്‍ദേശം. സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റിക്കാണ് നിര്‍ദേശം.

കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തെയും കോട്ടയത്തെ ആശുപത്രി കെട്ടിടം പൊളിഞ്ഞു വീണതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും തുടര്‍ന്നാണ് കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്തും. പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണികള്‍ നടത്തേണ്ടവ എന്നിങ്ങനെ രണ്ടു വിഭാഗമാക്കിയാണ് റിപോര്‍ട്ട് നല്‍കേണ്ടത്.

പൊളിച്ചുമാറ്റല്‍ നടക്കുമ്പോള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവക്കണമെന്നും മിക്ക നടപടികളും അവധി ദിനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തണമെന്നും നിര്‍ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അധ്യാപകരും പിടിഎയും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് തീരുമാനിക്കണമെന്നും യോഗത്തില്‍ പറഞ്ഞു. അണ്‍എയ്ഡഡ് സ്‌കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള പരിശോധനയും നടത്തുമെന്നും മുഖ്യമ്ര്രന്തി അറിയിച്ചു.

Next Story

RELATED STORIES

Share it