Latest News

പൊതുവിദ്യാലയങ്ങളിലെ ക്ലാസ്: അധിക മാര്‍ഗരേഖ പ്രസിദ്ധീകരിക്കും

പൊതുവിദ്യാലയങ്ങളിലെ ക്ലാസ്: അധിക മാര്‍ഗരേഖ പ്രസിദ്ധീകരിക്കും
X

തിരുവനന്തപുരം; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ മാസം 14ന് ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി അധിക മാര്‍ഗരേഖ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാലയങ്ങള്‍ക്കുള്ള വിശദമായ മാര്‍ഗരേഖ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. പുതുക്കിയ മാര്‍ഗരേഖ ഫെബ്രുവരി പത്തിന് ശേഷം അറിയിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിപ്പിക്കും. എല്ലാ പരീക്ഷകളും യഥാസമയം നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകള്‍ വിജയകരമായി നടത്തി. പനി, കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന 1,500 പേര്‍ക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. കുട്ടികളുടെ അക്കാഡമിക് കാര്യങ്ങള്‍ക്കൊപ്പം ആരോഗ്യ കാര്യങ്ങള്‍ക്കും വകുപ്പ് പ്രാധാന്യം നല്‍കുന്നു. പുതിയ വര്‍ഷത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കുട്ടികളുടെ അക്കാഡമിക് കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it