Latest News

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് പിടിയില്‍

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് പിടിയില്‍
X

കൊല്ലം: കൊല്ലത്ത് ഒമ്പതാം ക്ലാസുകാരിയെ അമ്മയുടെ സുഹൃത്ത് പീഡീപ്പിച്ച് ഗര്‍ഭിണിയാക്കി. അമ്മയോടൊപ്പം താമസിക്കുന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ആശുപത്രി അധികൃതരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കുട്ടിയുടെ അമ്മയുടെ ആദ്യ ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാമത് വിവാഹം കഴിച്ച ബന്ധത്തിലാണ് ഈ പെണ്‍കുട്ടി ജനിച്ചത്. രണ്ടാമത്തെ ഭര്‍ത്താവും മരണപ്പെട്ടതോടെ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രതി അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. കണ്ണൂര്‍ സ്വദേശിയായ പ്രതി വാഗമണ്ണിലെ ഒരു ഹോട്ടലിലാണ് ജോലി ചെയ്യുന്നത്.

കുട്ടിയുടെ അമ്മ ഒരു ഹോം നഴ്സായി ജോലി ചെയ്യുന്നതിനാല്‍ മിക്ക ദിവസങ്ങളിലും വീട്ടിലുണ്ടാവാറില്ല. ഈ അവസരം മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. വാഗമണ്ണില്‍ നിന്ന് പിടിയിലായ പ്രതിയെ കടയ്ക്കല്‍ പോലിസിന് കൈമാറും.

Next Story

RELATED STORIES

Share it