Latest News

2026 പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ: ചോദ്യക്കടലാസില്‍ മാറ്റങ്ങള്‍ വരുത്തി സിബിഎസ്ഇ

2026 പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ: ചോദ്യക്കടലാസില്‍ മാറ്റങ്ങള്‍ വരുത്തി സിബിഎസ്ഇ
X

ന്യൂഡല്‍ഹി: പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയിലെ ചോദ്യക്കടലാസ് രൂപത്തില്‍ പ്രധാന മാറ്റങ്ങളുമായി സിബിഎസ്ഇ. 2026ലെ ബോര്‍ഡ് പരീക്ഷയിലാണ് പുതിയ സംവിധാനങ്ങള്‍ നടപ്പാക്കുന്നതെന്ന് സിബിഎസ്ഇ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. സന്യാം ഭരദ്വാജ് അറിയിച്ചു. പുതുക്കിയ മാതൃക ചോദ്യക്കടലാസ് വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുന്നതിനായി cbseacademic.nic.in പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സയന്‍സ് ചോദ്യക്കടലാസ് മൂന്നു സെക്ഷനുകളായും (എ-ബയോളജി, ബി-കെമിസ്ട്രി, സി-ഫിസിക്‌സ്), സോഷ്യല്‍ സയന്‍സ് ചോദ്യക്കടലാസ് നാലു സെക്ഷനുകളായും (എ-ഹിസ്റ്ററി, ബി-ജ്യോഗ്രഫി, സി-പൊളിറ്റിക്കല്‍ സയന്‍സ്, ഡി-ഇക്കണോമിക്‌സ്) വിഭജിച്ചിരിക്കും.

പരീക്ഷയെഴുതുമ്പോള്‍, ഉത്തരക്കടലാസ് സയന്‍സിന് മൂന്നു ഭാഗമായും സോഷ്യല്‍ സയന്‍സിന് നാലു ഭാഗമായും തിരിക്കണം. ബന്ധപ്പെട്ട ഭാഗത്തിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തുമാത്രമേ ഉത്തരങ്ങള്‍ എഴുതാവൂ. ഒരു ഭാഗത്തെ ഉത്തരം മറ്റൊരു ഭാഗത്ത് എഴുതുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യരുത്. ഇങ്ങനെവന്നാല്‍ മൂല്യനിര്‍ണയം നടത്തില്ല. മാത്രമല്ല, ഫലം പ്രഖ്യാപിച്ചതിനുശേഷമുള്ള പരിശോധനയിലോ പുനര്‍മൂല്യനിര്‍ണയത്തിലോ ഇവ പരിഗണിക്കില്ല.

Next Story

RELATED STORIES

Share it