Latest News

ഷോപിയാനില്‍ ഏറ്റുമുട്ടല്‍: രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

ഷോപിയാനില്‍ ഏറ്റുമുട്ടല്‍: രണ്ട് സായുധര്‍ കൊല്ലപ്പെട്ടു
X

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഇന്ത്യന്‍ സൈന്യവും കശ്മീര്‍ പോലിസും സംയുക്തമായി നടത്തിയ സൈനിക നീക്കത്തില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. ഷോപിയാനില്‍ കനിഗാം പ്രദേശത്ത് ഡിസംബര്‍ 27ാം തിയ്യതി പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

കൊല്ലപ്പെട്ട രണ്ട് പേരെയും തിരിച്ചറിഞ്ഞതായി ചിനാര്‍ കോര്‍പ്‌സ് ട്വിറ്ററില്‍ സ്ഥിരീകരിച്ചു.

കട്‌ലാബാല്‍ അവാന്തിപൂര്‍ സ്വദേശിയായ 10ാം ക്ലാസില്‍ പഠനം നിര്‍ത്തിപ്പോയ 22 വയസ്സുകാരനാണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമന്‍ 9ാം ക്ലാസ്സില്‍ പഠനം നിര്‍ത്തിപ്പോയ 26 വയസ്സുള്ള തുര്‍ക്‌വാന്‍ഗം ഷോപിയാന്‍ സ്വദേശിയാണ്. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അല്‍ ബദര്‍ എന്ന സായുധ സംഘത്തിലെ രണ്ട് പേരെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയതായി ജമ്മു കശ്മീര്‍ ഡിജിപി ദിര്‍ബാഗ് സിങ് സ്ഥിരീകരിച്ചിരുന്നു.



Next Story

RELATED STORIES

Share it