Latest News

വിഴിഞ്ഞത്ത് സംഘര്‍ഷം: പോലിസും സമരക്കാരും ഏറ്റുമുട്ടി

വിഴിഞ്ഞത്ത് സംഘര്‍ഷം: പോലിസും സമരക്കാരും ഏറ്റുമുട്ടി
X

തിരുവനന്തപുരം: വിഴിഞ്ഞത്തെ അദാനിയുടെ തുറമുഖനിര്‍മാണത്തിനെതിരേയുള്ള സമരത്തില്‍ പ്രതിഷേധക്കാരും പോലിസും തമ്മില്‍ ഏറ്റുമുട്ടി. ബാരിക്കേഡ് തകര്‍ത്ത് അകത്തുകടക്കാന്‍ ശ്രമിച്ചത് പോലിസ് തടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം രൂപംകൊണ്ടത്.

സമരം നിര്‍മാണപ്രവര്‍ത്തനത്തെ തടഞ്ഞുകൊണ്ടാവരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ടായിരുന്നു സമരക്കാര്‍ പ്രതിഷേധം ഊര്‍ജിതമാക്കിയത്.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സമരക്കാര്‍ക്കെതിരേ നിലപാടെടുത്തത്.

നിര്‍മാണം തടസ്സപ്പെടുത്തരുതെന്നാണ് കോടതിയുടെ ഉത്തരവെന്നും ആഗസ്ത് 16 മുതല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നുമാണ് സമരസമിതിയുടെ നിലപാട്.

Next Story

RELATED STORIES

Share it