Latest News

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന ഒരാളെ വെടിവച്ചുകൊന്നു

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന ഒരാളെ വെടിവച്ചുകൊന്നു
X

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും സായുധരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാളെ വെടിവച്ചുകൊന്നു. കുല്‍ഗാമിലെ ഒകെയിലാണ് ഇന്ന് ഉച്ചയോടെ ഏറ്റുമുട്ടല്‍ തുടങ്ങിയത്. കൊല്ലപ്പെട്ടയാള്‍ ഏത് സായുധ ഗ്രൂപ്പില്‍ പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചുവെന്ന് ജമ്മു കശ്മീര്‍ പോലിസാണ് ട്വീറ്റ് ചെയ്തത്.

ദിവസങ്ങള്‍ക്കു മുമ്പും കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കുല്‍ഗാമിലെ മിര്‍ഹമയിലായിരുന്നു അന്നത്തെ ഏറ്റുമുട്ടല്‍. അതിന്റെ തൊട്ട് മുമ്പ് മറ്റൊരു ഏറ്റുമുട്ടലും നടന്നിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ആകെ 3 സായുധര്‍ ഈ പ്രദേശത്ത് കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് സംഘടനയില്‍ പെട്ടവരാണ് മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. അനന്തനാഗിലും കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റമുട്ടല്‍ നടന്നു. മൂന്ന് പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it