- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ് ലിംകള്‍ രാജ്യത്തെ ഹിന്ദു ജനസംഖ്യയെ മറികടക്കാന്‍ പോകുന്നുവെന്ന വാദം രാഷ്ട്രീയ പ്രേരിതം: അസദുദ്ദീന്‍ ഉവൈസി

നിസാമാബാദ്: മുസ് ലിംകള്‍ രാജ്യത്തെ ഹിന്ദു ജനസംഖ്യയെ മറികടക്കാന്‍ പോകുന്നില്ലെന്നും അത്തരത്തിലുള്ള വാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും
എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. രാജ്യത്തെ സാമ്പത്തികാവസ്ഥയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ട സമയയത്താണ് ഇത്തരത്തിലുള്ള വാദങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിനു വയസ്സാകുമ്പോഴും ഇന്ത്യയില്‍ യുവത്വമാണെന്നു പറഞ്ഞ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇപ്പറഞ്ഞ യുവാക്കള്‍ക്കുവേണ്ടി എന്തു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. തെലങ്കാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിസാമാബാദില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് മുസ് ലിംകളെ ടാര്‍ഗറ്റ് ചെയ്യുന്നതെന്നും ഉവൈസി ചൂണ്ടിക്കാട്ടി. ഇരുപത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ യുവാക്കള്‍ക്കെല്ലാം പ്രായമാകും. അപ്പോള്‍ പണപ്പെരുപ്പം ചിലവ് എന്നിവയെ ജനങ്ങള്‍ എങ്ങനെ ഡീല്‍ ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
25-30 വര്‍ഷത്തിനുശേഷം രാജ്യത്തെ ജനസംഖ്യ പ്രായമാകുമെന്ന് അവര്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ചെയ്യുന്നില്ലെങ്കിലും കുറഞ്ഞത് മൂന്ന് കുട്ടികളെയെങ്കിലും പ്രസവിക്കണമെന്നാണ് പറയുന്നതെന്നും ഉവൈസി ചൂണ്ടിക്കാട്ടി. ചൈനയുടെ വിഷയത്തിലും മോദിക്കെതിരേ ഉവൈസി വിമര്‍ശനമുന്നയിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ഉവൈസി വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















