Latest News

സിജെ റോയിയുടെ ആത്മഹത്യ; ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തേക്കും

സിജെ റോയിയുടെ ആത്മഹത്യ; ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തേക്കും
X

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘം ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തേക്കും.

'ആദായ നികുതി ഉദ്യോഗസ്ഥരുടെ പീഡനമാണ് സിജെ റോയിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന്' കുടുംബം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും രേഖകളും കേന്ദ്ര സര്‍ക്കാരിന്റെ ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിലായതിനാല്‍ എസ്ഐടിക്ക് സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

ഐടി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും അവരുടെ മൊഴികള്‍ രേഖപ്പെടുത്താനും മാത്രമേ എസ്ഐടിക്ക് അധികാരമുള്ളൂ. എന്നിരുന്നാലും, നികുതി അന്വേഷണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പങ്കിടുന്നത് ഐടി ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിലാണെന്ന് നിയമ വിദഗ്ധരും വിരമിച്ച മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും പറഞ്ഞു.

Next Story

RELATED STORIES

Share it