Latest News

'സി ജെ റോയ് സമ്മര്‍ദ്ദത്തിന് ഇരയായി'; ഡി കെ ശിവകുമാര്‍

സി ജെ റോയ് സമ്മര്‍ദ്ദത്തിന് ഇരയായി; ഡി കെ ശിവകുമാര്‍
X

ബെംഗളൂരു: സി ജെ റോയിയുടെ മരണത്തില്‍ ആദായ നികുതിവകുപ്പിനെതിരേ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ആദായ നികുതി വകുപ്പിന്റെ സമ്മര്‍ദ്ദത്തിന് ഇരയാണ് സി ജെ റോയ്. ഇത്തരം സമ്മര്‍ദങ്ങളെ അപലപിക്കുന്നു. കൂടുതല്‍ പറഞ്ഞാല്‍ രാഷ്ട്രീയമാകുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. അധിക്ഷേപത്തിന്റെ ഇരയാണ് സി ജെ റോയ്. കുറ്റമറ്റ അന്വേഷണം നടത്തുമെന്നും ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. സി ജെ റോയ് ജീവനൊടുക്കിയതില്‍ കര്‍ണാടക പോലിസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തും. സംഭവത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തും.

ബംഗളൂരുവിലെ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ബെംഗളൂരുവില്‍ തന്നെയാണ് സംസ്‌കാരം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണമാണ് സി ജെ റോയിയുടെ സഹോദരന്‍ ബാബു സി ജെ ഉന്നയിക്കുന്നത്. റോയ് നിയമവിരുദ്ധമായ ഒന്നും ചെയ്യില്ലെന്ന് സഹോദരന്‍ സി ജെ ബാബു പ്രതികരിച്ചു.

Next Story

RELATED STORIES

Share it