സിവില്‍ പോലിസ് ഓഫിസര്‍ സ്വകാര്യ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍;മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം
BY SNSH6 May 2022 5:27 AM GMT

X
SNSH6 May 2022 5:27 AM GMT
തിരുവനന്തപുരം:തമ്പാനൂരിലെ സ്വകാര്യ ഹോട്ടലില്‍ സിവില്‍ പോലിസ് ഓഫിസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ എസ്‌ജെ സജിയാണ് മരിച്ചത്.സിഐ ഉള്‍പ്പെടേയുള്ള മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിച്ചു.കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും,മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഇന്നു പുലര്‍ച്ചെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഹോട്ടല്‍ ജീവനക്കാരാണ് സജിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം. രണ്ട് ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കി സജിയുടെ കുടുംബം പോലിസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് പോലിസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഹോട്ടല്‍ മുറിയില്‍ സജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Next Story
RELATED STORIES
കൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമെഡിക്കല്‍ കോളജ് ഐസിയുവിലെ പീഡനം ഞെട്ടിപ്പിക്കുന്നത്: മഞ്ജുഷ മാവിലാടം
22 March 2023 6:26 AM GMTഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMT