പൗരത്വ നിയമ ഭേദഗതി: എം കെ മുനീറിന്റെ ഏകദിന ഉപവാസ സമരം
21ന് രാവിലെ 9 മുതല്‍ രാത്രി 9 വരെ കോഴിക്കോട് ബീച്ചിലാണ് ഉപവാസ സമരം നടക്കുക.

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ഏകദിന ഉപവാസ സമരം നടത്തും. 21ന് രാവിലെ 9 മുതല്‍ രാത്രി 9 വരെ കോഴിക്കോട് ബീച്ചിലാണ് ഉപവാസ സമരം നടക്കുക. രാംപുനിയാനി, ഉമ്മന്‍ചാണ്ടി, ദീപികാ സിംഗ് രജാവത്, ബാഷാ സിങ്, പി കെ കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഉപവാസ സമരത്തിന് അഭിവാദ്യമര്‍പ്പിക്കും.
സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്ര രംഗത്തെ പ്രമുഖരും വിവിധ സമയങ്ങളിലായി സമര പന്തലില്‍ എത്തും. സമരത്തിലേക്ക് ഇടതുപക്ഷ നേതാക്കളെയും ജനപ്രതിനിധികളെയും ക്ഷണിച്ചിട്ടുണെന്ന് എം കെ മുനീര്‍ പറഞ്ഞു. ഒരു പൗരനെന്ന നിലയിലാണ് സമരം നടത്തുന്നതെന്നും പാര്‍ട്ടി ബാനറിലല്ല പരിപാടിയെന്നും മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ രാഷ്ട്രീയക്കാരനായി മാറിയിരിക്കുന്നു. സംസ്ഥാന കാര്യങ്ങളിലേക്കാള്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്യങ്ങള്‍ക്കാണ് ഗവര്‍ണര്‍ പ്രാധാന്യം നല്‍കുന്നത്. മുഖ്യമന്ത്രിയെയും പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുത്തു ഒരുമിച്ചുപോകാന്‍ ഗവര്‍ണര്‍ ശ്രമിക്കണമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
സംഘപരിവാര നുണക്കഥ പൊളിഞ്ഞു; യുപിയില്‍ നാല് ക്ഷേത്രങ്ങളും 12...
10 Jun 2023 5:45 AM GMTആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം...
10 Jun 2023 4:58 AM GMTപുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMT