- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിനിമയും രാഷ്ട്രീയവും രണ്ടാണ്; നടന്‍ വിജയിക്കെതിരേ വിമര്‍ശനവുമായി പ്രകാശ് രാജ്

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെയും രൂക്ഷമായി വിമര്‍ശിച്ച് സഹനടനും സുഹൃത്തുമായ പ്രകാശ് രാജ്. സിനിമയും രാഷ്ട്രീയവും രണ്ടാണ്. നടന്മാരോടുള്ള സ്‌നേഹം അവരുടെ അഭിനയ പാടവത്തോടുള്ളതാണെന്നും അത് രാഷ്ട്രീയ പിന്തുണയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. പളനിയില്‍ സിപിഐ സ്ഥാനാര്‍ഥി എന്‍. പാണ്ഡിക്ക് വേണ്ടി പ്രചാരണം നടത്തവെയാണ് പ്രകാശ് രാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്ന പ്രവണതയെ പ്രകാശ് രാജ് ചോദ്യം ചെയ്തു. 'സിനിമയില്‍ നിങ്ങള്‍ക്ക് ഡോക്ടറോ എഞ്ചിനീയറോ എന്തിന് മുഖ്യമന്ത്രിയോ ആകാം. എന്നാല്‍ രാഷ്ട്രീയത്തില്‍ എങ്ങനെയാണ് നേരിട്ട് മുഖ്യമന്ത്രിയാകാന്‍ കഴിയുക? എന്നെപ്പോലെ നിങ്ങള്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ? തമിഴ്നാട് പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ അല്ലെങ്കില്‍ ഭാഷയ്ക്കും അന്തസ്സിനും വേണ്ടി പോരാട്ടം നടന്നപ്പോള്‍ നിങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ടോ?' - വിജയിയുടെ പേരെടുത്ത് പറയാതെ പ്രകാശ് രാജ് ചോദിച്ചു.
വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പ്രകാശ് രാജിന്റെ ഈ പരാമര്‍ശങ്ങള്‍.തമിഴ്നാട്ടില്‍ നിലവില്‍ മൂന്ന് തരം രാഷ്ട്രീയ മാതൃകകളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു - ദ്രാവിഡ മോഡല്‍, 'അടിമ മോഡല്‍' , പിന്നെ 'സിനിമ മോഡല്‍'. ഇതില്‍ വിജയിയുടെ രാഷ്ട്രീയത്തെ സിനിമ മോഡല്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















