Latest News

സിയാല്‍ വിമാനത്താവളം പൂര്‍ണമായും സോളാറിലേക്ക്: പയ്യന്നൂര്‍ സൗരോര്‍ജ്ജ പദ്ധതി നാളെ നാടിനു സമര്‍പ്പിക്കും

സിയാല്‍ വിമാനത്താവളം പൂര്‍ണമായും സോളാറിലേക്ക്: പയ്യന്നൂര്‍ സൗരോര്‍ജ്ജ പദ്ധതി നാളെ നാടിനു സമര്‍പ്പിക്കും
X

കൊച്ചി; ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗരോര്‍ജ്ജ വിമാനത്താവളമായ സിയാലിന്റെ ഏറ്റവും പുതിയ ഹരിത ഊര്‍ജ്ജ ഉത്പാദന പദ്ധതിയായ പയ്യന്നൂര്‍ സൗരോര്‍ജ്ജ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാടിനു സമര്‍പ്പിക്കും. കൊച്ചി വിമാനത്താവള പരിസരത്തുള്ള ഏഴു പദ്ധതികള്‍ക്കും 2,300 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ ശേഷിയുള്ള സൗരോര്‍ജ്ജ കാര്‍ പോര്‍ട്ടിനും പുറമേയാണ് 12 മെഗാവാട്ട് ശേഷിയുള്ള പുതിയ പദ്ധതി ആരംഭിക്കുന്നത്. ഇതോടെ സിയാലിന്റെ മൊത്തം സൗരോര്‍ജ്ജ പദ്ധതികളുടെ സ്ഥാപിത ശേഷി 50 മെഗാവാട്ട് ആയി ഉയരും.

വര്‍ഷത്തില്‍ 7.3 കോടി യൂണിറ്റ് വൈദ്യുതി ഈ പദ്ധതികളിലൂടെ ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഒരു ദിവസം ശരാശരി 2 ലക്ഷം യൂണിറ്റ് വൈദ്യുതി ഇത്തരത്തില്‍ സിയാലിനു ലഭ്യമാകും. രാജ്യത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഭൗമഘടനാനുസൃത സൗരോര്‍ജ്ജ പദ്ധതിയാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇത്തരം പ്ലാന്റുകള്‍ക്ക് നിരപ്പാര്‍ന്ന സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റുകളേക്കാള്‍ ഉയര്‍ന്ന ഉല്‍പ്പാദന ശേഷി കൈവരിക്കാന്‍ സാധിക്കുമെന്ന സവിശേഷതയുണ്ട്.

വ്യവസായ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി സിയാലിനെ ഒരു വൈദ്യുത ഉത്പാദന സ്ഥാപനം കൂടിയായി വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ശക്തമായ ചുവടുവയ്പ്പാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.

Next Story

RELATED STORIES

Share it