Latest News

'ചട്‌നി ദേഹത്തേക്കു തെറിച്ചു'; യുവാവിനെ അടിച്ചു കൊന്ന നാലു പേര്‍ അറസ്റ്റില്‍

ചട്‌നി ദേഹത്തേക്കു തെറിച്ചു; യുവാവിനെ അടിച്ചു കൊന്ന നാലു പേര്‍ അറസ്റ്റില്‍
X

ലഖ്‌നോ: ചട്‌നി ദേഹത്തേക്കു തെറിച്ചെന്ന് പറഞ്ഞ് യുവാവിനെ അടിച്ചു കൊന്ന നാലു പേര്‍ കസ്റ്റഡിയില്‍. ഉപ്പല്‍ സ്വദേശിയും ഫാക്ടറി തൊഴിലാളിയുമായ മുരളി കൃഷ്ണ (45) ആണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ജുനൈദ് (18), ഷെയ്ഖ് സൈഫുദ്ദീന്‍ (18), പൊന്ന മണികണ്ഠ (21), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്.

മുരളീകൃഷ്ണയ്ക്ക് കാറില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. കാറുമായി വന്ന പ്രതികള്‍ മുരളീകൃഷ്ണയ്ക്ക് ലിഫ്റ്റ് കൊടുത്തു. എന്നാല്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇയാളുടെ കൈയ്യിലുള്ള കറി യുവാക്കളില്‍ ഒരാളുടെ ശരീരത്തില്‍ വീഴുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ചു. പിന്നീട് നാലു പേരും ചേര്‍ന്ന് മുരളീകൃഷ്ണയെ മര്‍ദ്ദിച്ചു. ഇതോടെ കാറില്‍ നിന്ന് ഇറങ്ങിയോടിയ മുരളീകൃഷ്ണ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it