Latest News

'ചൗക്കിദാര്‍ ചോര്‍ ഹേ', മുദ്രാവാക്യം പാകിസ്താനിലും

ചൗക്കിദാര്‍ ചോര്‍ ഹേ, മുദ്രാവാക്യം പാകിസ്താനിലും
X

ഇസ് ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രൂപപ്പെടുത്തിയ 'ചൗക്കിദാര്‍ ചോര്‍ ഹേ', മുദ്രാവാക്യം പാകിസ്താനിലും. ഇമ്രാന്‍ ഖാനെ പുറത്താക്കിയതിനെതിരേ പഞ്ചാബ് പ്രവിശ്യയില്‍ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫിന്റെ(പിടിഐ) നേതൃത്വത്തില്‍ നടന്ന പ്രതിഷേധപരിപാടിയിലാണ് പട്ടാളത്തിനെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴങ്ങിയത്.

പിടിഐ നേതാവ് ഷെയ്ഖ് റാഷിദ് അഹമ്മദിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാല്‍ ഹവേലിയിലായിരുന്നു പ്രതിഷേധപരിപാടി. ജനക്കൂട്ടം സൈന്യത്തെയാണ് 'ചൗക്കിദാര്‍' എന്നു കള്ളനെന്നും വിളിച്ചത്. ജനവിധി തട്ടിയെടുത്തെന്നാണ് സൈന്യത്തിനെതിരേയുള്ള ആരോപണം.

മുദ്രാവാക്യം വിളി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മുന്‍ ആഭ്യന്തര മന്ത്രികൂടിയായ ഷെയ്ഖ് റാഷിദ് സൈന്യത്തിനെതിരെ മുദ്രാവാക്യം ഉയര്‍ത്തുന്നതില്‍ നിന്ന് പ്രതിഷേധക്കാരെ തടയാന്‍ ശ്രമിക്കുന്നത് ഒരു വീഡിയോയില്‍ ദൃശ്യമാണ്. ഇത്തരം മുദ്രാവാക്യങ്ങള്‍ വേണ്ട, സമാധാനത്തോടെ പോരാടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയില്‍, 2019 ലെ പൊതുതെരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് 'ചൗക്കിദാര്‍ ചോര്‍ ഹേ' മുദ്രാവാക്യം വ്യാപകമായി ഉപയോഗിച്ചത്.

'നിങ്ങള്‍ക്ക് നിങ്ങളുടെ രാജ്യത്തെ രക്ഷിക്കണമെങ്കില്‍ രാത്രിയുടെ ഇരുട്ടിലല്ല, പകല്‍ വെളിച്ചത്തില്‍ തീരുമാനമെടുക്കണം- അര്‍ധരാത്രിയില്‍ പാര്‍ലമെന്റ് കൂടി ഇമ്രാനെ പുറത്താക്കിയതിനെ വിമര്‍ശിച്ച് ഷെയ്ഖ് റാഷിദ് പറഞ്ഞു.

പാര്‍ട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖാനെ അവിശ്വാസ വോട്ടിലൂടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) ഞായറാഴ്ച രാജ്യത്തെ പല നഗരങ്ങളിലും റാലികള്‍ നടത്തിയിരുന്നു.

Next Story

RELATED STORIES

Share it