Latest News

ചിന്നക്കനാല്‍ ഭൂമി കേസ്; മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് വിജിലന്‍സ് നോട്ടീസ്

ജനുവരി 16ന് ചോദ്യം ചെയ്യലിന് ഹാജരാകണം

ചിന്നക്കനാല്‍ ഭൂമി കേസ്; മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് വിജിലന്‍സ് നോട്ടീസ്
X

തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് വിജിലന്‍സ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. ചിന്നക്കനാലില്‍ 50 സെന്റ് അധിക ഭൂമി കൈവശം വെച്ചതിനാണ് കേസ്. വിജിലന്‍സ് എടുത്ത കേസില്‍ പതിനാറാം പ്രതിയാണ് മാത്യു കുഴല്‍നാടന്‍. ഇടുക്കി ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചെന്ന കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രറേറ്റ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടേയാണ് ഭൂമി കേസില്‍ വിജിലന്‍സും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ചിന്നക്കനാലിലെ റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.

ഇടപാട് വഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യമാണ് ഇഡി കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്ഥലത്തിന്റെ മുന്‍ ഉടമ ഉള്‍പ്പടെ മൂന്നു പേരെ ഇഡി ചോദ്യം ചെയ്തിരുന്നു. വിജിലന്‍സ് എടുത്ത കേസിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷണ പരിധിയിലുള്ളത്. ഉടുമ്പന്‍ ചോല തഹസില്‍ദാര്‍, ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെയുള്ള റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തിലാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതെന്നാണ് പരാതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടി പ്രതികളായ കേസിലാണ് ഇഡി അന്വേഷണം. ചിന്നക്കനാലില്‍ 50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടരുന്നതിനിടേയാണ് ഇഡി അന്വേഷണവും നടക്കുന്നത്. 2012ല്‍ മുന്‍ ഉടമകളില്‍ നിന്ന് ഭൂമി വാങ്ങിയ മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി ആണെന്നറിഞ്ഞിട്ടും പോക്കുവരവ് ചെയ്തുവെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it