മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ ചൈനക്കാരന്‍ ജയിലില്‍ ആത്മഹത്യ ചെയ്തു
![മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ ചൈനക്കാരന്‍ ജയിലില്‍ ആത്മഹത്യ ചെയ്തു മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ ചൈനക്കാരന്‍ ജയിലില്‍ ആത്മഹത്യ ചെയ്തു](https://www.thejasnews.com/h-upload/2024/06/11/220586-jail.webp)
പട്‌ന: മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ ചൈനക്കാരന്‍ ജയിലില്‍ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് മരിച്ചു. ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം. ചൈനയിലെ ഷാന്‍ദോങ് പ്രദേശവാസിയായ ലി ജിയാഖിയാണ് മരിച്ചത്.
ജൂണ്‍ ആറിന് ബ്രഹ്മപുത്ര പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ലക്ഷ്മി ചൗക്കില്‍നിന്നാണ് ലി ജിയാഖി അറസ്റ്റിലായത്. വിസയോ മറ്റു അവശ്യ രേഖകളോ ഇല്ലാതെ എത്തിയ ഇയാളില്‍നിന്ന് ചൈനയുടെ മാപ്, മൊബൈല്‍ ഫോണ്‍, ചൈനയുടെയും നേപ്പാളിന്റെയും ഇന്ത്യയുടെയും കറന്‍സി എന്നിവ പോലിസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് അമര്‍ ഷഹീദ് ഖുദിരാംബോസ് സെന്‍ട്രല്‍ ജയിലിലടക്കുകയായിരുന്നു.
ജൂണ്‍ ഏഴിനാണ് ലിയെ ജയില്‍ ഹോസ്പിറ്റലിലെ ടോയ്‌ലറ്റില്‍ ഗുരുതര പരിക്കേറ്റ് ബോധരഹിതമായ നിലയില്‍ കണ്ടെത്തിയത്. കണ്ണട ഗ്ലാസ് ഉപയോഗിച്ച് ഇയാള്‍ സ്വയം മുറിവേല്‍പിക്കുകയായിരുന്നു. ഉടന്‍ ജയില്‍ അധികൃതര്‍ മുസാഫര്‍പൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT