ചീഫ് സെക്രട്ടറി വി പി ജോയിയുടെ സഹോദരി വാഹനാപകടത്തില്‍ മരിച്ചു
രാമനാട്ടുകര ഒളിക്കുഴിയില്‍ വീട്ടില്‍ സെലിന് വി പീറ്ററാണ് വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ ബൈപ്പാസില്‍ കൂടത്തംപാറയ്ക്കടുത്തുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.
BY SRF9 April 2021 6:44 PM GMT
X
SRF9 April 2021 6:44 PM GMT
കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വി പി ജോയിയുടെ സഹോദരി മരിച്ചു. രാമനാട്ടുകര ഒളിക്കുഴിയില്‍ വീട്ടില്‍ സെലിന് വി പീറ്ററാണ് വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ ബൈപ്പാസില്‍ കൂടത്തംപാറയ്ക്കടുത്തുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചത്.
രാമനാട്ടുകരയില്‍നിന്ന് കോഴിക്കോട് സ്റ്റാര്‍കെയര്‍ ആശുപത്രിയിലുള്ള മകളെ കാണാന്‍ വരുമ്പോള്‍ സെലിന് ഓടിച്ച കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. രാമനാട്ടുകര ഭാഗത്തേക്ക് സാധനങ്ങളുമായി പോയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. കാറില്‍ സെലിന്മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സെലിനെ ഉടന്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്ട്രോളര് മാക്സിസിന്റെ ഭാര്യയാണ്.
Next Story
RELATED STORIES
രണ്ടാം വിക്കറ്റും വീണു; മലപ്പുറം എസ്പിയുടെ തൊപ്പിക്ക് രക്തത്തിന്റെ...
10 Sep 2024 4:56 PM GMTനിങ്ങളുടെ മുഖം വികൃതമല്ലേ?; ഹേമാ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെ...
19 Aug 2024 3:09 PM GMTഇവരാണ് അവര്‍...!; ദുരന്തമുഖത്തെ കുഞ്ഞുങ്ങള്‍ക്കായി മുലപ്പാല്‍...
1 Aug 2024 10:49 AM GMT'കണക്ക് പറയുമ്പോള്‍ എല്ലാം പറയണം'; വെള്ളാപ്പള്ളിക്ക് മറുപടിയുമായി...
16 Jun 2024 7:00 AM GMT'തൻ്റെ വാദത്തിന് 'പഞ്ച്' കിട്ടാൻ അവാസ്തവം എഴുന്നള്ളിച്ചത് ഒട്ടും...
9 Jun 2024 10:56 AM GMTതുടര്‍ച്ചയായ ആഘാത ചികില്‍സയില്‍ നിന്നു ഇനിയും പാഠം പഠിക്കാന്‍...
6 Jun 2024 8:35 AM GMT