Latest News

മുഖ്യമന്ത്രിയുടെ പ്രഥമ എക്‌സൈസ് മെഡല്‍ പരപ്പനങ്ങാടി സിവില്‍ എക്‌സൈസ് ഓഫിസര്‍ സിന്ധു പട്ടേരി വീട്ടിലിന്

മുഖ്യമന്ത്രിയുടെ പ്രഥമ എക്‌സൈസ് മെഡല്‍ പരപ്പനങ്ങാടി സിവില്‍ എക്‌സൈസ് ഓഫിസര്‍ സിന്ധു പട്ടേരി വീട്ടിലിന്
X

പരപ്പനങ്ങാടി: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്‌സൈസ് മെഡല്‍ നേടി പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഓഫിസിലെ വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സിന്ധു പട്ടേരി വീട്ടിലിനെ തേടിയെത്തി.. ബിഎഡ് ബിരുദദാരിയായ സിന്ധു മൂന്നിയൂര്‍ സ്വദേശിനിയാണ്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ പരപ്പനങ്ങാടി എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മികവാണ് സിന്ധുവിനെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്.

കഴിഞ്ഞവര്‍ഷം ചേലാമ്പ്രയില്‍ വിവിധ ന്യൂജന്‍ മയക്കുമരുന്നുകളുടെ ശേഖരം കണ്ടെത്തിയതും തലപ്പാറയില്‍ വെച്ച് 175 കിലോ കഞ്ചാവ് പിടിച്ചെടുത്തതും ഉള്‍പ്പെടെ നിരവധി കേസുകളാണ് പരപ്പനങ്ങാടി എക്‌സൈസ് കണ്ടുപിടിച്ചത്.

2015ലാണ് എക്‌സൈസ് വകുപ്പില്‍ ആദ്യമായി വനിതാ ഉദ്യോഗസ്ഥര്‍ എത്തുന്നത്. ആദ്യ ബാച്ചില്‍ പെട്ടയാളാണ് സിന്ധു പട്ടേരി വീട്ടില്‍.

മൂന്നിയൂര്‍ ചേളാരി സ്വദേശികളായ പി.വി ശിവദാസന്‍, ബേബി എന്നിവരുടെ മകളാണ്. പരപ്പനങ്ങാടി ജില്ല വിദ്യാഭ്യാസ ഓഫിസിലെ ക്ലര്‍ക്കായ രവീന്ദ്രനാണ് ഭര്‍ത്താവ്. ഹൃദ്യ, ഹിദ എന്നിവര്‍ മക്കളാണ്.

Next Story

RELATED STORIES

Share it