Latest News

2002ലെ പട്ടികയില്‍ പേര് ഇല്ല; എസ്‌ഐആറിന്റെ ഹിയറിങിന് ഹാജരായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍

2002ലെ പട്ടികയില്‍ പേര് ഇല്ല; എസ്‌ഐആറിന്റെ ഹിയറിങിന് ഹാജരായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍
X

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായി ഹിയറിങ്ങിന് ഹാജരായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. 2002ല്‍ പട്ടികയില്‍ പേര് ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് രേഖകള്‍ ഹാജരാക്കാനായി എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കവടിയാര്‍ വില്ലേജ് ഓഫീസിലാണ് ഹാജരായത്.

നോട്ടിസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് എത്തിയത്. ഇവരുടെ നടപടിക്രമങ്ങള്‍ ഒക്കെ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഖേല്‍ക്കര്‍ പറഞ്ഞു. പൗരത്വം സംബന്ധിച്ച പ്രശ്‌നങ്ങള്‍ കേരളത്തില്‍ ഇല്ലെന്നും ഖേല്‍ക്കര്‍ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it