Latest News

ചെക്കുന്ന് മല അപകട ഭീഷണിയില്‍, ഉരുള്‍പൊട്ടല്‍ ഭീതിയില്‍ മലയോരം; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് സേവ് ചെക്കുന്ന് പരിസ്ഥിതി സംരക്ഷണ സമിതി

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതോടെ മലയടിവാരങ്ങളില്‍ താമസിക്കുന്നവര്‍ ആശങ്കയിലാണ്. നേരത്തേ, ഓടക്കയത്ത് ഉരുള്‍പ്പൊട്ടലില്‍ ഏഴ് ആദിവാസികള്‍ മരിച്ചിരുന്നു.

ചെക്കുന്ന് മല അപകട ഭീഷണിയില്‍, ഉരുള്‍പൊട്ടല്‍ ഭീതിയില്‍ മലയോരം; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് സേവ് ചെക്കുന്ന് പരിസ്ഥിതി സംരക്ഷണ സമിതി
X

അരീക്കോട്: ഗൂഡല്ലൂരിലും വയനാട്ടിലും ശക്തമായ മഴയെ തുടര്‍ന്ന് ചാലിയാര്‍ കരകവിഞ്ഞതോടെ മലയോര മേഖലയില്‍ താമസിക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീതിയിലാണ്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതോടെ മലയടിവാരങ്ങളില്‍ താമസിക്കുന്നവര്‍ ആശങ്കയിലാണ്. നേരത്തേ, ഓടക്കയത്ത് ഉരുള്‍പ്പൊട്ടലില്‍ ഏഴ് ആദിവാസികള്‍ മരിച്ചിരുന്നു.

ചെക്കുന്ന്, മുള്ളില്‍ കാട് മലകളെ കേന്ദ്രികരിച്ചാണ് ഉരുള്‍പ്പൊട്ടല്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. കേന്ദ്ര ഭൗമ പഠനകേന്ദ്രമായ സെസ് നടത്തിയ പഠനത്തില്‍ ചെക്കുന്നില്‍ ഉരുള്‍പ്പൊട്ടലിനുള്ള സാധ്യത ചൂണ്ടി കാണിച്ചിരുന്നു. ഹൈ ഹസാര്‍ഡ് സോണ്‍ ആയ ഈ പ്രദേശത്ത് മഴ ശക്തമായാല്‍ ഉരുള്‍പ്പൊട്ടല്‍ ഉള്‍പ്പെടെ സംഭവിക്കാമെന്ന മുന്നറിയിപ്പ് ജിയോളജിയും ഊര്‍ങ്ങാട്ടിരി പഞ്ചായത്തും അവഗണിക്കുകയാണ്. ചെക്കുന്നില്‍ മുന്‍പ്ഉരുള്‍പ്പൊട്ടല്‍ നടന്നതില്‍ വ്യാപകമായി നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്ന ഭാഗങ്ങളിലെ താമസക്കാര്‍ ഭീതിയോടെയാണ് കഴിയുന്നത്

ഓടക്കയം വെറ്റിലപ്പാറ കിണറടപ്പ്, പാക്കുളം, തെച്ചാം പറമ്പ്, ചൂളാട്ടിപ്പാറ,വേഴക്കോട് കാട്ടിയാടി പൊയില്‍ പൂവ്വത്തിക്കല്‍, ഒതായി, ചാത്തല്ലൂര്‍ ഭാഗങ്ങളിലെ മലക്ക് താഴെ താമസിക്കുന്നവര്‍ ഭീതിയോടെയാണ്കഴിയുന്നത്. മലക്ക് താഴെ കഴിയുന്നവരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റി താമസിക്കാന്‍ ആവശ്യപ്പെട്ട് ജൂണ്‍ ഒന്നിന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ സേവ് ചെക്കുന്ന് പരിസ്ഥിതി സംരക്ഷണ സമിതി പരാതി നല്‍കിയിരുന്നു. മഴ ശക്തി പ്രാപിച്ചിട്ടും മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കാത്തത് വന്‍ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും മലയടിവാരങ്ങളിലെ താമസക്കാരെ അടിയന്തിരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും സേവ് ചെക്കുന്ന് സംരക്ഷണ സമിതി ഭാരവാഹികളായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഗഫൂര്‍ പുവ്വത്തിക്കല്‍, ബഷീര്‍ കിണറപ്പെന്‍, കെ എം സലിം പള്ളിപ്പടി, അബ്ദുല്‍ ലത്തീഫ് ചാത്തല്ലൂര്‍, ലാലു കാട്ടിയാടി പൊയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it