Latest News

നാട്ടിലെത്താന്‍ ചാര്‍ട്ടേഡ് വിമാനങ്ങളെന്ന പ്രചാരണം തട്ടിപ്പ്; കുടുങ്ങരുതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

നാട്ടിലെത്താന്‍ ചാര്‍ട്ടേഡ് വിമാനങ്ങളെന്ന   പ്രചാരണം തട്ടിപ്പ്; കുടുങ്ങരുതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്
X

ദുബയ്: ഗള്‍ഫില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആരംഭിക്കുന്നുവെന്ന പ്രചാരണത്തിനെതിരേ ഇന്ത്യന്‍ കോണ്‍സുലേറ്റ്. നാട്ടിലെത്താന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന ചില ട്രാവല്‍ ഏജന്‍സികളുടെയും സംഘടനകളുടെയും പ്രചാരണം തുടരുന്നതിനിടയിലാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അതിനെതിരേ രംഗത്തുവന്നത്.

യുഎഇയില്‍ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും അതില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ടിക്കറ്റിനും ക്വാറന്റീന്‍ ചെലവിനും ഉള്ള പണം മുന്‍കൂറായി അടയ്ക്കണമെന്നാണ് ചില സംഘടനകള്‍ പരസ്യം ചെയ്തത്.

ഇന്ത്യ ഇതുവരെയും ഇത്തരമൊരു സംരംഭത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും ഇത് തട്ടിപ്പാണെന്നും ഇതില്‍ ചെന്നു വീഴരുതെന്നും കോണ്‍സുലേറ്റ് അറിയിച്ചു. വിമാനത്തിന് അനുമതി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അത് കോണ്‍സുലേറ്റ് വഴിയാണ് ചെയ്യേണ്ടതെന്നും അത്തരമൊരു അനുമതി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും കോണ്‍സുലേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it