Latest News

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പ് തീരുമാനമായി

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പ് തീരുമാനമായി
X

ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് തീരുമാനമായി. നാല് മല്‍സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്ന ടീമുകളുടെ കാര്യം തീരുമാനമായി. പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയായ ടീമുകളുടെ നറുക്കും ഇനി ഏറ്റുമുട്ടാനുള്ള ടീമുകളുടെ നറുക്കുമാണ് ഇന്ന് തിരഞ്ഞെടുത്തത്. 12ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയെ നേരിടും. ഓഗസ്റ്റ് 13ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ ബി ലെപ്‌സിഗ് അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ഓഗസ്റ്റ് ഏഴിന് നടക്കുന്ന രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും. ആദ്യപാദത്തില്‍ സിറ്റി റയലിനെ 2-1ന് തോല്‍പ്പിച്ചിരുന്നു.

ഇതേ ദിവസം നടക്കുന്ന മറ്റൊരു പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ യുവന്റസ് ലിയോണിനെ നേരിടും. യുവന്റസിനെതിരേ ലിയോണിന് ആദ്യപാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ജയമുണ്ടായിരുന്നു. ഈ രണ്ട് മല്‍സരങ്ങളിലെ വിജയികള്‍ തമ്മിലാണ് 15ന് നടക്കുന്ന മൂന്നാമത്തെ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. ഓഗസ്റ്റ് എട്ടിന് നടക്കുന്ന മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്ക് ചെല്‍സിയെ നേരിടും. ആദ്യപാദത്തില്‍ ബയേണ്‍ 3-0ത്തിന് ജയിച്ചിരുന്നു.

ഇതേ ദിവസം നടക്കുന്ന മറ്റൊരു പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ബാഴ്‌സലോണ നപ്പോളിയെ നേരിടും. ഈ മല്‍സരത്തിന്റെ ആദ്യപാദം 1-1 സമനിലയില്‍ കലാശിച്ചിരുന്നു. ഈ രണ്ട് മല്‍സരങ്ങളിലെ വിജയികളാണ് ഓഗസ്റ്റ് 14ന് നാലാം ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. സെമിഫൈനല്‍ 18, 19 തിയ്യതികളില്‍ ഒറ്റ പാദമായി നടക്കും. ആദ്യ സെമിയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഒന്നിലെ വിജയിയും ക്വാര്‍ട്ടര്‍ ഫൈനല്‍ മൂന്നിലെ വിജയിയും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടിലെ വിജയിയും ക്വാര്‍ട്ടര്‍ ഫൈനല്‍ നാലിലെ വിജയിയും ഏറ്റുമുട്ടും. ഓഗസ്റ്റ് ഏഴ് മുതല്‍ ലിസ്ബണില്‍ നടക്കുന്ന മല്‍സരങ്ങള്‍ ഓഗസ്റ്റ് 23ന് അവസാനിക്കും.


Next Story

RELATED STORIES

Share it