ചാലിയം ബീച്ചിന് അനന്തസാധ്യതകള്‍: 10 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: ചാലിയം ബീച്ച് ടൂറിസത്തിന്റെ അനന്ത സാധ്യതകളുള്ള ബീച്ചാണെന്നും ഇതിനായി പത്തുകോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചതായും മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ഫെസ്റ്റ് സീസണ്‍ 2 വിന്റെ ഭാഗമായി ചാലിയം ബീച്ചിലെ സാംസ്‌ക്കാരിക പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം വികസനത്തിന്റെ ഭാഗമായി ചാലിയത്ത് ഓഷ്യാനസ് ചാലിയം പദ്ധതി ടൂറിസം വകുപ്പ് നടപ്പാക്കും. ഭാവിയില്‍ ഈ ബീച്ചില്‍ വിളക്കുകള്‍, റിഫ്രഷ്‌മെന്റ് കൗണ്ടര്‍, കഫ്റ്റീരിയ, വിശ്രമസ്ഥലം, ശൗചാലയം തുടങ്ങി അനവധി മാറ്റങ്ങള്‍ വരും.
ബീച്ച് ടൂറിസത്തെ വലിയ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ആദ്യമായി ഒരു ഫ്‌ളോട്ടിങ് റസ്‌റോറന്റ് കടലുണ്ടി പഞ്ചായത്തില്‍ ഒരുങ്ങും. ഇതിനായി അഞ്ചുകോടിയും കടലുണ്ടി പക്ഷി സങ്കേതം നവീകരണത്തിനായി ഒരുകോടി 50 ലക്ഷം രൂപയും അനുവദിച്ചു. ബേപ്പൂര്‍ ഫെസ്റ്റ് അടുത്ത സീസണിന്റെ തയ്യാറെടുപ്പുകള്‍ ജനുവരിയില്‍ തന്നെ ആരംഭിക്കും. ഒരു പ്രദേശത്ത് ടൂറിസത്തിന്റെ വികാസമുണ്ടായാല്‍ അതിന്റെ ഗുണം ആ പ്രദേശത്തിന് കൂടിയാന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ റബീഅത്ത്,നിര്‍ദ്ദേശ് പ്രതിനിധി സുരേന്ദ്രന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വികസന കമ്മീഷണര്‍ എം എസ് മാധവിക്കുട്ടി, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജി അഭിലാഷ് സംസാരിച്ചു. തുടര്‍ന്ന് പാഗ്ലി ബാന്റിന്റെ സംഗീത പരിപാടികളും അരങ്ങേറി. ചാലിയം ബീച്ചിലെ സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT