Latest News

കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രം

കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രം
X

ലഡാക്ക്: കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രം. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സാന്‍സ്‌കര്‍, ഡ്രാസ്സ്, ഷാം, നുബ്ര, ചാങ്തങ് എന്നിവയാണ് പുതിയ ജില്ലകള്‍. പുതിയ ജില്ലകള്‍ വരുന്നതോടെ പൊതു സേവനങ്ങളെത്തിക്കുന്നത് മെച്ചപ്പെടുത്താനും ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ലഭ്യമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ലേ, കാര്‍ഗില്‍ എന്നിങ്ങനെ രണ്ട് ജില്ലകളാണ് ലഡാക്കിലുള്ളത്.

2019-ലാണ് ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പ്രദേശങ്ങള്‍ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചു. നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാണ് ജമ്മു കശ്മീര്‍.

Next Story

RELATED STORIES

Share it