Latest News

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി
X

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു. സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അവസാനനിമിഷം പ്രഖ്യാപനം മാറ്റിയത്. 24 ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഇന്ന് വൈകീട്ട് മൂന്നുമണിയോടെ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മലയാളത്തില്‍ പുരസ്‌കാരത്തിനായി ഇത്തവണ എന്‍ പ്രഭാകരനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മായാ മനുഷ്യര്‍ എന്ന നോവലാണ് തിരഞ്ഞെടുത്തത്.

ക്ഷണമനുസരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ കേന്ദ്രസാഹിത്യ അക്കാദമി ആസ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുന്‍പാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിയ കാര്യം അധികൃതര്‍ അറിയിച്ചത്. എന്നാല്‍ മാറ്റിവെക്കാനുള്ള കാരണം അറിയിച്ചിട്ടില്ല. ഇതുസംബന്ധിച്ച വാര്‍ത്താകുറിപ്പ് പുറത്തിറക്കുമെന്നാണ് റിപോര്‍ട്ട്. അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ചേര്‍ന്ന അന്തിമ യോഗത്തിലും പ്രഖ്യാപനം മാറ്റുമെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഇടപെടലില്‍ കേന്ദ്ര സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it