Latest News

കാലടിയില്‍ ശങ്കരാചാര്യര്‍ക്ക് ദേശീയ സ്മാരകമൊരുക്കാന്‍ കേന്ദ്ര നീക്കം

കേന്ദ്രസര്‍ക്കാരിന്റെ തല്‍പര്യം സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ രാജ്ഭവന്‍, സംസ്ഥാന സാംസ്‌കാരികവകുപ്പില്‍നിന്ന് റിപോര്‍ട്ടുതേടിയിട്ടുണ്ട്

കാലടിയില്‍ ശങ്കരാചാര്യര്‍ക്ക് ദേശീയ സ്മാരകമൊരുക്കാന്‍ കേന്ദ്ര നീക്കം
X

കൊച്ചി:ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയില്‍ ദേശീയസ്മാരകമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള നാഷണല്‍ മോണ്യുമെന്റ് അതോറിറ്റി നിര്‍ദേശം സംസ്ഥാനത്തിന് മുമ്പാകെ സമര്‍പ്പിച്ചു.സംസ്ഥാനത്തിന്റെ നിലപാട് ഈ കാര്യത്തില്‍ നിര്‍ണായകമാണ്.

കേന്ദ്രസര്‍ക്കാരിന്റെ തല്‍പര്യം സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ രാജ്ഭവന്‍, സംസ്ഥാന സാംസ്‌കാരികവകുപ്പില്‍നിന്ന് റിപോര്‍ട്ടുതേടിയിട്ടുണ്ട്.

ശങ്കരാചാര്യരുടെ ജന്മസ്ഥലമായി കാലടി പുനര്‍നിര്‍ണയിക്കപ്പെട്ടത് 19ാം നൂറ്റാണ്ടിലാണ്. ശൃംഗേരി മഠാധിപതിയാണ് ഇതിന് മുന്‍കൈയെടുത്തത്. നിലവില്‍ ജന്മസ്ഥലത്ത് ക്ഷേത്രമുണ്ട്. കാലടിയില്‍ ശങ്കാരാചാര്യസ്മരണയില്‍ കാഞ്ചി മഠം നിര്‍മിച്ചിരിക്കുന്ന ആദിശങ്കരസ്തൂപം പ്രസിദ്ധമാണ്. 1978ല്‍ നിര്‍മിച്ച ഈ സ്തൂപത്തിന് 152 അടി ഉയരമുണ്ട്. എട്ടുനിലകളിലായുള്ള സ്തൂപത്തിന്റെ ചുവരുകളില്‍ ശങ്കരാചാര്യരുടെ ജീവിതസന്ദര്‍ഭങ്ങള്‍ വരച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it