Latest News

സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് മേധാവിയാക്കാമെന്ന് കേന്ദ്ര നേതൃത്വം; വഴങ്ങാതെ അമരീന്ദര്‍സിങ് പക്ഷം

സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് മേധാവിയാക്കാമെന്ന് കേന്ദ്ര നേതൃത്വം; വഴങ്ങാതെ അമരീന്ദര്‍സിങ് പക്ഷം
X

ചണ്ഡിഗഢ്: നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് മേധാവിയാക്കി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കം തുടക്കത്തിലേ പാളി. കേന്ദ്രത്തിന്റെ നിര്‍ദേശം പുറത്തുവന്ന ഉടന്‍ ഇരുപക്ഷവും പ്രത്യേകം യോഗം ചേര്‍ന്നു. സിദ്ദുവിനെ കോണ്‍ഗ്രസ് മേധാവിയാക്കുന്നതിനോട് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് പക്ഷത്തിന് താല്‍പ്പര്യമില്ലെന്നാണ് അറിയുന്നത്.

ഇരുപക്ഷവും തങ്ങളുടെ കൂടെയുള്ളവരുടെ പട്ടികയുമായാണ് നേതൃത്വത്തെ സമീപിച്ചിട്ടുള്ളത്. സിദ്ദുവിന്റെ കൂടെ ആറ് എംഎല്‍എമാരും മൂന്ന് മന്ത്രിമാരുമുണ്ട്.

സുഖ്ജിന്ദര്‍ സിംഗ് രന്ധവ, ചരഞ്ജിത് സിംഗ് ചാന്നി, ട്രിപ്റ്റ് രജീന്ദര്‍ ബജ്‌വ തുടങ്ങി സിദ്ദുവിനൊപ്പമുള്ള മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അമരീന്ദര്‍ കാപിനു പുറത്തുള്ളവരാണ് മൂവരും.

അമരീന്ദറും തനിക്കൊപ്പമുള്ള എംപിമാരും എംഎല്‍എമാരുമായി മൊഹാളിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

തങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുമോയെന്ന ഭീതി വിമത എംഎല്‍എമാര്‍ക്കുണ്ട്.

സിദ്ദുവിന്റെ കോണ്‍ഗ്രസ് മേധാവിസ്ഥാനം ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സുനില്‍ ജഖര്‍ ആണ് പുതിയ പഞ്ചാബ് കോണ്‍ഗ്രസ് മേധാവി.

Next Story

RELATED STORIES

Share it