Latest News

വ്യാജ വാക്‌സിന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

വ്യാജ വാക്‌സിന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: വാക്‌സിന്‍ വിതരണം ക്രമീകരിക്കുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന കൊവിഡ് വാക്‌സിന്‍ ഇന്റലിജന്റ് നെറ്റ് വര്‍ക്ക് ആപ്പ് (കൊ-വിന്‍)ആണെന്ന് തെറ്റദ്ധരിപ്പിക്കുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വഞ്ചിതരാവരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. ഇത്തരം ആപ്പുകളില്‍ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യവകുപ്പ് തയ്യാറാക്കുന്ന ആപ്പ് ഇതുവരെ പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടില്ലെന്നും അത് തയ്യാറാവുന്ന മുറയ്ക്ക് ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആപ്പ് സ്റ്റോറിലെ കൊവിന്‍ പോലുള്ള ആപ്പുകള്‍ സര്‍ക്കാരിന്റെ ആപ്പല്ല, മറിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ആരോ സൃഷ്ടിച്ചതാണ്. ഇത്തരം ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്യുകയോ അതില്‍ വ്യക്തിവിവരങ്ങള്‍ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കൊ-വിന്‍ ആപ്പ് ഇതുവരെയും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തക്കവിധം തയ്യാറായിട്ടില്ലെങ്കിലും കൊവിഡ് വാക്‌സിന്‍ വിതരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ 7.5 ദശലക്ഷം പേരാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദേശീയ തലത്തില്‍ ജനുവരി 2നായിരുന്നു വാക്‌സിന്‍ വിതരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനുവേണ്ടി ഡ്രൈറണ്‍ പ്രഖ്യാപിച്ചത്. അന്ന് നിരവധി പേര്‍ ജീവനക്കാര്‍ക്കുവേണ്ടി തയ്യാറാക്കിയ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it