Latest News

കൊവിഡ് ചികില്‍സാച്ചെലവുകള്‍ക്കും സഹായധനത്തിനും ആദായ നികുതിയിളവുമായി കേന്ദ്ര ധനകാര്യവകുപ്പ്

കൊവിഡ് ചികില്‍സാച്ചെലവുകള്‍ക്കും സഹായധനത്തിനും ആദായ നികുതിയിളവുമായി കേന്ദ്ര ധനകാര്യവകുപ്പ്
X

ന്യൂഡല്‍ഹി: കൊവിഡുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ചെലവാകുന്ന തുകക്ക് ആദായ നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. ചികില്‍സയുമായി ബന്ധപ്പെട്ട് ഒരു തൊഴിലാളിക്ക് തൊഴിലുടമയോ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോ ചെയ്യുന്ന ചെലവുകളെയാണ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. 2019-20 കാലത്തേക്ക് ഇത് ബാധകമാണ്.

ഇതിനും പുറമെ തൊഴിലുടമ നല്‍കുന്ന കൊവിഡ് കാല ധനസഹായവും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലാളി മരിച്ചതിന്റെ ഭാഗമായി കുടുംബത്തിന് തൊഴിലുടമ നല്‍കുന്ന ധനസഹായത്തിനും ഇളവ് ബാധകമാണ്. 10 ലക്ഷം രൂപ വരെ നികുതി ചുമത്തുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it