കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണല്‍: പ്രവര്‍ത്തനം നിര്‍ത്തിവച്ചത് അടുത്തമാസം മൂന്നു വരെ തുടരും
BY SRF21 April 2020 3:27 PM GMT
X
SRF21 April 2020 3:27 PM GMT
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ എല്ലാ ബെഞ്ചുകളുടെയും പ്രവര്‍ത്തനങ്ങളും, വാദം കേള്‍ക്കലും അടുത്തമാസം മൂന്നാം തീയതിവരെ നിര്‍ത്തിവയ്ക്കും. പൊതു അവധിയായി നേരത്തെ അറിയിച്ച ദിവസങ്ങള്‍, അവധിക്കാലം എന്നിവയില്‍ പ്രവര്‍ത്തിക്കുന്നതിലെ പ്രായോഗികത തുടങ്ങിയവ പ്രവര്‍ത്തനം തുടങ്ങിയ ശേഷം തീരുമാനിക്കുന്നതാണ്. ലോക്ക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിനു അനുസൃതമായി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ ബെഞ്ചുകളുടെ പ്രവര്‍ത്തനസാധ്യത ഈ മാസം 20 നു ശേഷം പരിശോധിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ മാസം 14 നു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; 100 പവൻ സ്വർണം...
29 April 2024 5:34 AM GMTയുഎസ് കാംപസുകളിലെ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം: ഹാര്‍വാഡില്‍ ഫലസ്തീന് ...
29 April 2024 5:33 AM GMTലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
29 April 2024 5:18 AM GMTമേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ...
29 April 2024 5:16 AM GMTമുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...
29 April 2024 5:15 AM GMTതൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍
29 April 2024 5:14 AM GMT