Latest News

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്;നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം ഇടപെടും

യമന്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാനാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും,ബന്ധുക്കള്‍ക്ക് യമനിലേക്കുള്ള യാത്രയ്ക്കായി സൗകര്യമൊരുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്;നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം ഇടപെടും
X

ന്യൂഡല്‍ഹി:യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടും.യമന്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാനാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും,ബന്ധുക്കള്‍ക്ക് യമനിലേക്കുള്ള യാത്രയ്ക്കായി സൗകര്യമൊരുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.'സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍' സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തീര്‍പ്പാക്കി.

കഴിഞ്ഞ തിങ്കളാഴ്ച യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവെച്ചത്. വിചാരണക്കോടതി വിധിക്കെതിരെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷപ്രിയയുടെ ആവശ്യം.

2017 ജൂലൈ 25നാണ് സംഭവം. യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.യമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ച് കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു.



Next Story

RELATED STORIES

Share it