Latest News

കേന്ദ്രം വീണ്ടും സാകിര്‍ നായിക്കിനെതിരെ: പീസ് ടിവി ആപ്പും ഓണ്‍ലൈന്‍ ചാനലും നിരോധിക്കാന്‍ നീക്കം

സാകിര്‍ നായികന്റെ പീസ് ടിവി ചാനല്‍ നേരത്തെ നിരോധിച്ചിരുന്നു. എന്നാല്‍, പീസ് ടിവിയുടെ മൊബെല്‍ ആപ്പൂം യു ട്യൂബ് ചാനലും രാജ്യത്ത് ലഭ്യമായിരുന്നു.

കേന്ദ്രം വീണ്ടും സാകിര്‍ നായിക്കിനെതിരെ: പീസ് ടിവി ആപ്പും ഓണ്‍ലൈന്‍ ചാനലും നിരോധിക്കാന്‍ നീക്കം
X

ന്യൂഡല്‍ഹി: ഇസ്‌ലാമിക പ്രഭാഷകന്‍ ഡോ. സാകിര്‍ നായികിനെതിരേ കേന്ദ്രം നടപടികള്‍ കര്‍ശനമാക്കുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ചോദ്യോത്തരങ്ങളും പ്രക്ഷേപണം ചെയ്യുന്ന ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ നിരോധം ഏര്‍പ്പടുത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തില്‍ ഐബി, എന്‍ഐഎ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവര്‍ ഈ വിവരങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


സാകിര്‍ നായികന്റെ പീസ് ടിവി ചാനല്‍ നേരത്തെ നിരോധിച്ചിരുന്നു. എന്നാല്‍, പീസ് ടിവിയുടെ മൊബെല്‍ ആപ്പൂം യു ട്യൂബ് ചാനലും രാജ്യത്ത് ലഭ്യമായിരുന്നു. പീസ് ടിവി മുസ്‌ലിം യുവാക്കളെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റ നിരോധന നടപടികള്‍.


സാകിര്‍ നായിക് ഇപ്പോള്‍ മലേസ്യയിലാണ് ഉള്ളത്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളുമായി സഹകരിക്കില്ലെന്ന് മലേസ്യന്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it