Latest News

തിരുവനന്തപുരം ലോ കോളജിന്റെ സീലിങ് തകര്‍ന്നുവീണു

തിരുവനന്തപുരം ലോ കോളജിന്റെ സീലിങ് തകര്‍ന്നുവീണു
X

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിന്റെ ക്ലാസ്മുറിയുടെ സീലിങ് തകര്‍ന്നുവീണു. ഹെറിറ്റേജ് ബ്ലോക്കിലെ മൂന്നാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥികളുടെ ക്ലാസ് റൂമിന്റെ സീലിങാണ് തകര്‍ന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പഠനാവധി ആയതിനാല്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഇല്ലാതിരുന്നതുമൂലം വലിയൊരപകടമാണ് ഒഴിവായത്.

സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. മുറിയുടെ ചോര്‍ച്ച പ്രിന്‍സിപ്പലിനെ മുന്‍കൂട്ടി അറിയിച്ചിട്ടും തക്കതായ നടപടിയെടുക്കാത്തതാണ് ഇത്തരത്തിലൊരു പ്രശ്‌നം ഉണ്ടാകാന്‍ ഇടയാക്കിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നേരത്തെ, ക്ലാസ് റെപ്രസന്റേറ്റീവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ഒപ്പുശേഖരണം നടത്തി പ്രിന്‍സിപ്പലിന് സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ മാസത്തിലാണ് വിദ്യാര്‍ഥികള്‍ കത്ത് നല്‍കിയത്.

മുമ്പ് സംഭവത്തില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും കോളജ് അധികൃതര്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് ഇപ്പോള്‍ ഇത്തരത്തിലൊരു സംഭവത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും ഇനിയും പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ കനത്ത പ്രതിഷേധം നടത്തുമെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it