സിബിഎസ്ഇ പ്ലസ് ടു പരീക്ഷ: വ്യാപക പരാതി; അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി ഹൈബി ഈഡന്‍ എം പി
കണക്ക്, ഇംഗ്ലീഷ് പേപ്പറുകള്‍ക്കുള്ള മൂല്യനിര്‍ണ്ണയം ഉദാരമാക്കണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി എം പി ലോക്‌സഭയില്‍ ആവിശ്യപ്പെട്ടു

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ആദ്യ ഘട്ട ബോര്‍ഡ് പരീക്ഷയെക്കുറിച്ചു വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഹൈബി ഈഡന്‍ എം പി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. സിബിഎസ്ഇ മാത്തമാറ്റിക്‌സ് പരീക്ഷയില്‍ ചോദിച്ച മിക്ക ചോദ്യങ്ങളും സിലബസിന് പുറത്തുള്ളവയായിരുന്നുവെന്നും കണക്ക്, ഇംഗ്ലീഷ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരീക്ഷയില്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങളുണ്ടായിരുന്നുവെന്നും, അതിനാലുള്ള സമയക്കുറവ് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നുവെന്നും ഇത് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാന്‍ കാരണമാകുമെന്നും എം. പി നോട്ടിസില്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലങ്ങള്‍ വളരെ പ്രധാനമാണെന്നും അതിനാല്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കണക്കിലെടുത്ത് സിബിഎസ്ഇ ബോര്‍ഡിന്റെ കണക്ക്, ഇംഗ്ലീഷ് പേപ്പറുകള്‍ക്കുള്ള മൂല്യനിര്‍ണ്ണയം ഉദാരമാക്കണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കികൊണ്ട് ഹൈബി ഈഡന്‍ ലോക്‌സഭയില്‍ ആവിശ്യപ്പെട്ടു.
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില് കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല് അസീസ് സ്റ്റേഡിയത്തില്; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില് മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര് അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര് കായംകുളം സൗദിയില് മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്പ്പെടെ കൂടുതല് സര്വീസുമായി എയര് ഇന്ത്യ...
15 Nov 2023 3:33 PM GMT