Latest News

രാജഗിരി കോളെജിന് വഴിവിട്ട് ഫണ്ട്: കിറ്റ്‌കോ മുന്‍ എംഡിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

2015 മുല്‍ 2018 വരെ മൂന്നുവര്‍ഷത്തേക്ക് 75 ലക്ഷം രൂപയോളം കിറ്റ്‌കോ രാജഗിരിക്ക് അനുവദിച്ചിരുന്നു.

രാജഗിരി കോളെജിന് വഴിവിട്ട് ഫണ്ട്: കിറ്റ്‌കോ മുന്‍ എംഡിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്
X

കൊച്ചി: ആദിവാസി ക്ഷേമ പദ്ധതിയുടെ പേരില്‍ വഴിവിട്ട് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് കിറ്റ്‌കോ മുന്‍ എംഡിയുടെ വീട്ടില്‍ സിബിഐ പരിശോധന നടത്തി. കിറ്റ് കോ മുന്‍ എംഡി സിറിയക് ഡേവിസിന്റെയും മറ്റു ചിലരുടെയും വീടുകളിലാണ് സിബിഐ സംഘം പരിശോധനക്ക് എത്തിയത്. സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് 55 ലക്ഷം രൂപ തിരിമറി നടത്തിയെന്ന കേസിലാണ് നടപടി. റെയ്ഡില്‍ കേസുമായി ബന്ധപ്പെട്ട പല രേഖകളും കണ്ടെടുത്തയാണ് സൂചന.


ആദിവാസി ക്ഷേമത്തിനായി മാറ്റിവെച്ച തുക വിവിധ സംഘടനകള്‍ക്ക് വീതിച്ചു നല്‍കിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. കിറ്റ്‌കോയില്‍ ക്രമക്കേട് നടന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. രാജഗിരി കോളെജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ, രാജഗിരി എഡ്യൂക്കേഷണല്‍ ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസ് സൊസൈറ്റി (റീച്ച്) ക്ക് കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ പഠനവും സേവനവും നടത്താന്‍ പണം അനുവദിച്ചത് നടപടികള്‍ പാലിക്കാതെയാണെന്ന് കണ്ടെത്തി. 2015 മുല്‍ 2018 വരെ മൂന്നുവര്‍ഷത്തേക്ക് 75 ലക്ഷം രൂപയോളം കിറ്റ്‌കോ രാജഗിരിക്ക് അനുവദിച്ചിരുന്നു.


എന്നാല്‍, അപേക്ഷ പോലും നല്‍കാതെയാണ് രാജഗിരിക്ക് കിറ്റ്‌കോ ഇത്രയും തുക അനുവദിച്ചതെന്നാണ് പറയുന്നത്. വിവരാവകാശ നിയമപ്രകാരം എന്‍. ശിവകുമാര്‍ കിറ്റ്‌കോയില്‍നിന്നും ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍നിന്നും നേടിയ രേഖകള്‍ പ്രകാരം, 2018 ഏപ്രിലിലാണ് കോളെജ് സിഎസ്ആറില്‍നിന്ന് സഹായത്തിന് ആദ്യമായി അപേക്ഷിച്ചത്. എന്നാല്‍ 2015 മുതല്‍ കിറ്റ്‌കോ രാജഗിരിക്ക് പണം നല്‍കിയെന്നാണ് രേഖകളിലുള്ളത്.




Next Story

RELATED STORIES

Share it