ക്ഷേത്രത്തിൽ കയറി ഭണ്ഡാരം കുത്തിപ്പൊളിക്കും മുമ്പ് ദൈവത്തെ തൊഴുത് കള്ളൻ
ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ ക്ഷേത്രത്തിലെ മോഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ക്ഷേത്രത്തില്‍ കടന്ന് ഭണ്ഡാരം കുത്തിപ്പൊളിക്കും മുമ്പ് വിഗ്രഹത്തിന് മുന്നില്‍ തൊഴുത് പ്രാര്‍ഥിക്കുന്ന മോഷ്ടാവിന്റെ ദൃശ്യമാണ് വൈറല്‍.
ക്ഷേത്രത്തിലെ സിസിടിവിയിലാണ് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. അല്‍വാറിലെ ആദര്‍ശ് നഗറിലെ ഒരു ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തില്‍ അതിക്രമിച്ച് കടന്ന പ്രതി വിഗ്രഹത്തിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ഥിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവരുകയായിരുന്നു. വെള്ളി ആഭരണങ്ങളും ഇയാള്‍ കവര്‍ന്നു.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്തിയ ഗോപേഷ് ശര്‍മ (37) എന്നയാളെ പിടികൂടി. ക്ഷേത്രങ്ങളില്‍ മാത്രം മോഷണം നടത്തുകയാണ് തന്റെ രീതിയെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ വ്യക്തമാക്കി. ഇയാളുടെ കൂടുതല്‍ മോഷണങ്ങളെ കുറിച്ച് പോലിസ് അന്വേഷിക്കുകയാണ്.
RELATED STORIES
കണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
29 April 2024 7:30 PM GMTഎല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMT