Latest News

''ഭരണഘടനയുടെ ആമുഖം മാറ്റിയത് ശരിയായ നടപടിയായില്ല'': ആര്‍എസ്എസിന് പിന്തുണയുമായി ഉപരാഷ്ട്രപതി

ഭരണഘടനയുടെ ആമുഖം മാറ്റിയത് ശരിയായ നടപടിയായില്ല: ആര്‍എസ്എസിന് പിന്തുണയുമായി ഉപരാഷ്ട്രപതി
X

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും മതേതരത്വവും സോഷ്യലിസവും നീക്കം ചെയ്യണമെന്ന ആര്‍എസ്എസ് നിലപാടിന് പിന്തുണയുമായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍. ആമുഖം മാറ്റിയ ഭരണഘടനയുള്ള ഏക രാജ്യമാണ് ഇന്ത്യയെന്നും ഡല്‍ഹിയില്‍ നടന്ന ഒരു പുസ്തക പ്രസിദ്ധീകരണ പരിപാടിയില്‍ പങ്കെടുക്കവേ ഉപരാഷ്ട്രപതി പറഞ്ഞു.

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളേ പറഞ്ഞിരുന്നത്. 'സോഷ്യലിസ്റ്റ്, മതനിരപേക്ഷത എന്നീ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ 1976ല്‍ 42ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയാണ് ചേര്‍ത്തത്. പിന്നീട് അവ നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല. അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയില്‍ ആ പദങ്ങള്‍ ഇല്ലായിരുന്നു. രണ്ട് വാക്കുകളും എടുത്തുകളയണം'- ദത്താത്രേയ ആവശ്യപ്പെട്ടു. ഈ നിലപാട് ശരിയാണെന്നാണ് ഉപരാഷ്ട്രപതി പറയുന്നത്.

Next Story

RELATED STORIES

Share it